തിരുവനന്തപുരം: സംസ്ഥാനത്തെ ഓക്സിജൻ ക്ഷാമം പരിഹരിക്കുന്നതിനായി സർക്കാർ പതിനായിരം മെഡിക്കൽ ഓക്സിജൻ സിലിണ്ടറുകൾ അടിയന്തരമായി വാങ്ങണമെന്ന് കേരള ഓക്സിജൻ സപ്ലയേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
കേരളത്തിലെ ഇൻഡസ്ട്രിയൽ, മെഡിക്കൽ വിതരണക്കാരിൽ നിന്ന് ജില്ലാ ദുരന്തനിവാരണ അതോറിട്ടികൾ അയ്യായിരത്തോളം സിലിണ്ടറുകൾ ഏറ്റെടുത്തിരിക്കുകയാണ്. അതിനാൽ വ്യാവസായിക ഓക്സിജൻ ഉപയോഗിക്കുന്ന എല്ലാ സംരംഭങ്ങളും സ്തംഭിച്ചിരിക്കുകയാണ്. ഈ മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ വിതരണക്കാരിൽ നിന്ന് ഏറ്റെടുത്ത സിലിണ്ടറുകൾ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ വാങ്ങണം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും അസോസിയേഷൻ പ്രസിഡന്റ് പി. സൊണാൾജ് നിവേദനം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |