SignIn
Kerala Kaumudi Online
Saturday, 20 April 2024 3.08 AM IST

അഡ്വൈസ് മെമ്മോ കിട്ടിയവർക്ക് ജോലി ഉറപ്പാക്കും

psc

തിരുവനന്തപുരം: പി.എസ്.സിയുടെ അഡ്വൈസ് മെമ്മോ ലഭിച്ചവർക്കെല്ലാം ജോലി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തിലെ നിയന്ത്രണങ്ങൾ തടസ്സമാകില്ല. സ്‌കൂൾ തുറക്കാത്തതുകൊണ്ട് അദ്ധ്യാപകർക്ക് നിയമനം നഷ്ടമാകില്ല.

ഐ.സി.എം.ആറിന്റെ നിർദ്ദേശ പ്രകാരമാണ് സംസ്ഥാനത്ത് കൊവിഡ് മരണങ്ങൾ കണക്കിൽ പെടുത്തുന്നത്. മരണനിരക്ക് കൂടിയത് രോഗവ്യാപന നിരക്ക് വർദ്ധിച്ചതുകൊണ്ടാണ്. മരണം രേഖപ്പെടുത്തുന്നത് ഡോക്ടർമാരാണ്. അതിൽ വീഴ്ച സംഭവിച്ചിട്ടില്ല. ബി.എസ് സി നഴ്‌സിംഗ് വിദ്യാർത്ഥികളുടെ പരീക്ഷ നടത്തുന്നത് പരിഗണിക്കും. ജില്ല വിട്ടുള്ള യാത്രകൾക്ക് നിയന്ത്രണങ്ങൾ തുടരും. പുഷ്പവ്യാപാരം അനുവദിക്കുന്നത് പരിഗണിക്കും. നിർമ്മാണമേഖലയിലെ അനിയന്ത്രിത വിലക്കയറ്റത്തിനെതിരെ നടപടി സ്വീകരിക്കും. മലപ്പുറം ജില്ലയിൽ സമൂഹഅടുക്കളകളും ജനകീയ ഹോട്ടലുകളും തുടങ്ങാൻ നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PSC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.