SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.03 AM IST

ആയുർവേദത്തെ ആഗോള പ്രശസ്തിയിലേക്ക് നയിച്ച ഭിഷഗ്വരൻ: മുഖ്യമന്ത്രി

p-k-warrier

തിരുവനന്തപുരം: ആയുർവേദത്തെ ആഗോള പ്രശസ്തിയിലേക്കും സർവ്വ സ്വീകാര്യതയിലേക്കും നയിച്ച പ്രമുഖ ഭിഷഗ്വരൻമാരുടെ നിരയിലാണ് ഡോ.പി കെ. വാര്യരുടെ സ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മനുഷ്യത്വത്തെ വൈദ്യശാസ്ത്രത്തിൽ ലയിപ്പിച്ച മഹത്വത്തിന്റെ ഉടമയായ അദ്ദേഹം സമൂഹത്തിന്റെ താഴേതലത്തിൽ വരെ ആയുർവേദത്തിന്റെ സിദ്ധികൾ എത്തിച്ചു. രാഷ്ട്രത്തലവൻമാർ മുതൽ അഗതികൾ വരെ ചികിത്സ തേടി അദ്ദേഹത്തെ സമീപിച്ചു.

പാരമ്പര്യത്തിന്റെ മൂല്യങ്ങൾ നിലനിറുത്തിക്കൊണ്ടു തന്നെ പുരോഗതിയിലേക്കും ആധുനികതയിലേക്കും നയിച്ച അദ്ദേഹം രചിച്ച ആധികാരിക ഗ്രന്ഥം മികച്ച സംഭാവനയാണ്.

മതനിരപേക്ഷവും പുരോഗമനപ്രദവുമായ വീക്ഷണം എന്നും അദ്ദേഹത്തിന്റെ മുഖമുദ്ര‌യായി. സ്‌നേഹ വാൽസല്യങ്ങളോടെയുള്ള പരിഗണന നൽകിയിരുന്ന അദ്ദേഹത്തിന്റെ നിര്യാണത്തിൽ കുടുംബത്തെയും സ്‌നേഹബഹുമാനങ്ങളോടെ കാണുന്ന സമൂഹത്തെയാകെയും ദുഃഖം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PK WARRIER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.