തിരുവനന്തപുരം: 2022ലെ പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് നേടിയ കെ.ജി ബാബുരാജിനെ ഡോ.പി.പല്പു ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആദരിക്കുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് പേട്ട എസ്.എൻ.ഡി.പി ഹാളിൽ നടക്കുന്ന സമ്മേളനം മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്യും. കേരളകൗമുദി ഡയറക്ടർ ശൈലജ രവി അദ്ധ്യക്ഷത വഹിക്കും. മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.മുൻ എം.എൽ.എ ശരത്ചന്ദ്ര പ്രസാദ്, മുൻ ദേവസ്വം ബോർഡ് മെമ്പർ കെ.പി ശങ്കരദാസ്, ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ.വി.കെ ജയകുമാർ, ഡോ.പി.പല്പു ഫൗണ്ടേഷൻ പ്രസിഡന്റ് കെ.സാംബശിവൻ, വൈസ് പ്രസിഡന്റ് കെ.സുഗതൻ, ജനറൽ സെക്രട്ടറി അമ്പലത്തറ ചന്ദ്രബാബു, ഗീത അശോകൻ തുടങ്ങിയവർ പങ്കെടുക്കും. പുരസ്കാര ജേതാവിനെ ഡോ.പി.ചന്ദ്രമോഹൻ പരിചയപ്പെടുത്തും. കെ.ജി. ബാബുരാജ് മറുപടി പ്രസംഗം നടത്തും.പ്രമുഖ ടെക്നോക്രാറ്റായ എൻജിനിയർ കെ.ജി. ബാബുരാജ് പ്രവാസി ലോകത്ത് മലയാളികളുടെ അഭിമാനമാണ്. ആതുരസേവന രംഗത്തെ ചാരിറ്റി പ്രവർത്തനത്തിലൂടെയും ശ്രദ്ധേയനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |