SignIn
Kerala Kaumudi Online
Thursday, 25 April 2024 6.03 AM IST

വ്യവസായ വികസനത്തിന് സമഗ്ര കർമ പദ്ധതി : മന്ത്രി പി. രാജീവ്

p-rajeev

തിരുവനന്തപുരം: കേരളത്തിലേക്ക് കൂടുതൽ വ്യവസായങ്ങളെ ആകർഷിക്കുന്നതിനും നിലവിലുള്ളവയുടെ വികസനത്തിനും കൂടുതൽ തൊഴിൽ സൃഷ്ടിക്കുന്നതിനും സമഗ്ര കർമ പദ്ധതി നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. സംസ്ഥാനത്തെ വ്യവസായികളുമായി ഓൺലൈനിൽ സംവദിക്കുകയായിരുന്നു അദ്ദേഹം.

നൂറുദിനം, ഒരു വർഷം, അഞ്ചു വർഷം എന്നിങ്ങനെ കാലപരിധി നിശ്ചയിച്ചാണ് പദ്ധതികൾ നടപ്പാക്കുന്നത്. .മെഡിക്കൽ ഉപകരണ, ഇലക്‌ട്രോണിക്സ്, ഭക്ഷ്യ സംസ്‌കരണ വ്യവസായ മേഖലകൾക്ക് ഊന്നൽ നൽകും. സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മേഖലയിൽ മൂന്നു ലക്ഷം യൂണിറ്റുകൾ തുടങ്ങാനും ആറു ലക്ഷം തൊഴിൽ സൃഷ്ടിക്കാനുമാണ് ലക്ഷ്യമിടുന്നത്. . കേരളത്തിൽ ട്രേഡ് സെന്റർ സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശം വേഗത്തിൽ യാഥാർത്ഥ്യമാക്കും.
വ്യവസായങ്ങൾക്കുള്ള ഏക ജാലക സംവിധാനം ശക്തിപ്പെടുത്തും. വിജയകരമായ വ്യവസായങ്ങളെക്കുറിച്ച് പഠനം നടത്തുകയും ഇവയുടെ വിജയവഴികളെക്കുറിച്ചുള്ള മാർഗരേഖ പുതിയ വ്യവസായികളെ പരിചയപ്പെടുത്തുകയും ചെയ്യും. തോട്ടം മേഖലയെ വ്യവസായമായി കണ്ട് പ്ലാന്റേഷൻ ഡയറക്‌ടറേറ്റ് രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MINISTER RAJEEV
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.