SignIn
Kerala Kaumudi Online
Friday, 29 March 2024 7.59 AM IST

യു.കെ റിക്രൂട്ട്‌മെന്റ് ധാരണാപത്രം:വൻ സാദ്ധ്യത തുറക്കുന്നതെന്ന് നോർക്ക വൈസ് ചെയർമാൻ

p-ramakrishnan

തിരുവനന്തപുരം; യു.കെയിലേക്കു തൊഴിൽ കുടിയേറ്റം സാദ്ധ്യമാക്കുന്നതിനു നോർക്ക റൂട്‌സും യു.കെയിലെ സർക്കാർ ഏജൻസികളുമായി ഒപ്പുവച്ച ധാരണാപത്രം സംസ്ഥാനത്തെ നഴ്‌സിംഗ് - ഇതര മേഖലകളിലുള്ളവർക്ക് വലിയ സാദ്ധ്യത തുറക്കുന്നതാണെന്നു നോർക്ക റൂട്‌സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പൊളിറ്റിക്കൽ ക്ലിയറൻസോടെയാണു ധാരണാപത്രം ഒപ്പുവച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

യു.കെയിൽ എൻ.എച്ച്.എസ്. (നാഷണൽ ഹെൽത്ത് സർവീസ്) സേവനങ്ങൾ ലഭ്യമാക്കുന്ന 42 ഇന്റഗ്രേറ്റഡ് കെയർ പാർട്ണർഷിപ്പുകളിൽ (ഐ.സി.പി) ഒന്നായ ഹംബർ ആൻഡ് നോർത്ത് യോർക്‌ഷെയർ ഹെൽത്ത് ആൻഡ് കെയർ പാർട്ണർഷിപ്പ്, നോർത്ത് ഈസ്റ്റ് ലിങ്കൻഷെയറിലെ ഹെൽത്ത് സർവീസിന്റെ മാനസിക ആരോഗ്യ സേവനങ്ങൾ പ്രദാനം ചെയ്യുന്ന നാവിഗോ എന്നിവരുമായാണ് നോർക്ക റൂട്‌സ് ധാരണാപത്രം ഒപ്പുവെച്ചത്.

പുതിയ കരാർ പ്രകാരം ഭാഷാപരിചയം വ്യക്തമാക്കുന്ന ഒ.ഇ.ടി / ഐ.ഇ.എൽ.ടി.എസ് എന്നീ യോഗ്യത ഓഫർ ലെറ്റർ ലഭിച്ചശേഷം നേടിയാൽ മതി. ഒ.ഇ.ടി / ഐ.ഇ.എൽ.ടി.എസ് എന്നിവ പഠിപ്പിക്കാൻ നോർക്ക പുതുതായി ആരംഭിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറിൻ ലാഗ്വേജ് മുൻകൈയെടുക്കും. സാമ്പത്തിക പിന്നാക്കാവസ്ഥയിലുളള ഉദ്യോഗാർത്ഥികൾക്ക് അർഹമായ പരിഗണനയും ലഭ്യമാക്കും. ബി. എസ് സി നഴ്സിംഗ് പാസായ ഉദ്യോഗാർത്ഥികൾക്ക് ഒ.ഇ.ടി / ഐ.ഇ.എൽ.ടി.എസിൽ മതിയായ സ്‌കോർ ഇല്ലെങ്കിലും യു.കെ യിൽ സീനിയർ കെയറർ തസ്തികയിൽ ജോലി ലഭിക്കാൻ നിലവിൽ തന്നെ അവസരമുണ്ട്.
നവംബർ മാസത്തിൽ കൊച്ചിയിലൊരുങ്ങുന്ന വിപുലമായ യു.കെ ജോബ് ഫെസ്റ്റും തുടർന്ന് പ്രതിവർഷം രണ്ട് പ്രാവശ്യം നടത്തുന്ന ജോബ് ഈവന്റുകളും ഈ ധാരണാപത്രത്തിന്റെ നേട്ടം തന്നെയാണ്. ആദ്യഘട്ടത്തിൽ കേരളത്തിലെ ആരോഗ്യ, ഇതര മേഖലകളിൽ നിന്നുള്ള 3000ത്തോളം ഉദ്യോഗാർത്ഥികൾക്ക് പുതിയ കരാർ പ്രകാരം യു.കെയിലേയ്ക്ക് തൊഴിൽ സാദ്ധ്യത തെളിയും. വസ്തുതകൾ ഇതായിരിക്കേ ചില കോണുകളിൽ നിന്നുളള അവാസ്തവവും തെറ്റിദ്ധാരണാജനകവുമായ പ്രചാരണങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്ന് പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: P RAMAKRISHNAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.