SignIn
Kerala Kaumudi Online
Thursday, 18 April 2024 9.50 PM IST

ഇസ്ലാമിന്റേത് അത്യുന്നത കാഴ്ചപ്പാട്: ശ്രീധരൻ പിള്ള

p

കോഴിക്കോട്: ഇസ്‌ലാമിന്റേത് അത്യുന്നത കാഴ്ചപ്പാടാണെന്ന് ഗോവ ഗവർണർ അഡ്വ. പി.എസ്.ശ്രീധരൻ പിള്ള. മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പ്രവാചകന്റെ മദീനയിലെ പള്ളി ഒരിക്കൽ ക്രിസ്തീയ സമൂഹത്തിന് പ്രാർത്ഥിക്കാൻ തുറന്നു കൊടുത്തത് ഇസ്ലാമിന്റെ ഉന്നത കാഴ്ചപ്പാടിനെയാണ് വ്യക്തമാക്കുന്നത്. ആത്മീയതയാണ് മനുഷ്യനെ നന്മയിലേക്ക് നയിക്കുന്നത്. നിരവധി ചരിത്രസ്മരണകൾ ഉൾക്കൊള്ളുന്ന പ്രസ്ഥാനമാണ് മുജാഹിദ്. ജൂതന്റെ മൃതശരീരത്തോട് ബഹുമാനം കാണിച്ച പ്രവാചകന്റെ മാതൃക നാം പിന്തുടരണം. മൗലാനാ അബ്ദുൾകലാം ആസാദിന്റെയും മൊയ്തു മൗലവിയുടെയും മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെയും പിന്തുടർച്ച അവകാശപ്പെടാൻ ഭാഗ്യം ലഭിച്ചവരാണ് ഈ പ്രസ്ഥാനത്തിന്റെ നന്മയെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: P S SREEDHARANPILLAI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.