കാസർകോട്: ഡോ. രതീഷ് കാളിയാടൻ മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായി ഇന്ന് ചുമതലയേൽക്കും. കണ്ണൂർ ജില്ലയിലെ കുഞ്ഞിമംഗലം സ്വദേശിയാണ്. തലശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ജേർണലിസം അദ്ധ്യാപകനായ ഇദ്ദേഹം രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാനിൽ അക്കാഡമിക് പ്രോജക്ട് ഓഫീസറായും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപ്പൺ ആൻഡ് ലൈഫ് ലോംഗ് എജ്യുക്കേഷൻ (സ്കോൾ) കേരള എക്സിക്യൂട്ടീവ് ഡയറക്ടറാണ്. ഭാര്യ: ദീപ കെ.വി (ഗവ. റസിഡൻഷ്യൽ വനിത പോളിടെക്നിക്ക് കോളേജ്, പയ്യന്നൂർ) മക്കൾ: ചിന്മയ്, ചേതൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |