തൊടുപുഴ: കേരള കോൺഗ്രസ് പാർട്ടിയുടെ പാർലമെന്ററി പാർട്ടി ലീഡറായി പി.ജെ. ജോസഫിനെ തിരഞ്ഞെടുത്തു. ഡെപ്യൂട്ടി ലീഡറായി മോൻസ് ജോസഫിനെയും തിരഞ്ഞെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം പാർട്ടിയുടെ ഭരണഘടനാ പ്രകാരം കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫാണ് പാർലമെന്ററി പാർട്ടി യോഗം വിളിച്ചു ചേർത്തത്. വർക്കിംഗ് ചെയർമാൻ പി.സി. തോമസ്, സെക്രട്ടറി ജനറൽ ജോയി എബ്രഹാം എന്നിവരും പ്രത്യേക ക്ഷണിതാക്കളായി യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |