സമരക്കാരെ വിലക്കിയാൽ തിരുവാഭരണഘോഷയാത്ര നടക്കില്ലെന്ന് പന്തളം കൊട്ടാരം, ഒടുവിൽ അയഞ്ഞ് പൊലീസ്

Friday 11 January 2019 1:17 PM IST
thiruvabharanam-processio

പത്തനംതിട്ട: ​ശ​ബ​രി​മ​ല​ ​യു​വ​തീ​ ​പ്ര​വേ​ശ​ന​ത്തി​ന് ​എ​തി​രാ​യ​ ​സ​മ​ര​ത്തി​ൽ​ ​സ​ജീ​വ ​പ​ങ്കാ​ളി​ക​ളാ​യ​വ​ർ​ക്ക് ​തി​രു​വാ​ഭ​ര​ണ​ ​ഘോ​ഷ​യാ​ത്ര​യി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ​ഏർപ്പെടുത്തിയ വിലക്കിൽ പൊ​ലീ​സ് ​വീട്ടുവീഴ്ചയ്ക്ക് തയ്യാറായേക്കും. പൊലീസിനെ ആക്രമിച്ചവരെയും പൊതുമുതൽ നശിപ്പിച്ചവരെയും ക്രിമിനൽ കേസിൽപ്പെട്ടവരെയും ഒഴിവാക്കി മറ്റുള്ളവർക്ക് ക്ളിയറൻസ് സർട്ടിഫിക്കറ്റ് നൽകാമെന്ന് ജി​ല്ലാ​ ​പൊ​ലീ​സ് ​ചീഫ്​ ​ടി.​നാ​രാ​യ​ണ​ൻ അറിയിച്ചതായാണ് വിവരം. ഇല്ലെങ്കിൽ തിരുവാഭരണ ഘോഷയാത്ര നടക്കില്ലെന്ന ശക്തമായ നിലപാട് പന്തളം കൊട്ടാരം സ്വീകരിച്ചതോടെയാണ് പൊലീസ് അയഞ്ഞത്.

തി​രു​വാ​ഭ​ര​ണ​ ​പേ​ട​ക​വും​ ​പ​ല്ല​ക്കും​ ​ചു​മ​ക്കു​ന്ന​വ​രെ​ ​പ​ന്ത​ളം​ ​കൊ​ട്ടാ​ര​മാ​ണ് ​നി​ശ്ച​യി​ക്കു​ക.​ ​ഇ​വ​രു​ടെ​ ​പ​ട്ടി​ക​യും​ ​പൊ​ലീ​സി​ന് ​ന​ൽ​ക​ണം.​ ​പൊലീസിന്റെ കത്ത് സംബന്ധിച്ച് ദേവസ്വം ബോർഡും കൊട്ടാരവും ചർച്ച നടത്തിയിരുന്നു. ​തി​രു​വാ​ഭ​ര​ണ​ ​പേ​ട​കം​ ​വ​ഹി​ക്കു​ന്ന​ 22​ അം​ഗ​ ​സം​ഘ​വും അ​നു​ഗ​മി​ക്കു​ന്ന​വ​രും ഉൾപ്പെടെ നൂറിൽ താഴെ ആൾക്കാരെയാണ് കൊണ്ടുപോകാൻ ഉദ്ദേശിക്കുന്നത്.​ ​ഇവരിൽ ​സ​മ​ര​ത്തി​ൽ​ ​സ​ജീ​വ​ ​പ​ങ്കാ​ളി​ത്തം​ ​വ​ഹി​ച്ച​വ​രും​ ​കേ​സു​ക​ളി​ൽ​ ​പ്ര​തി​ ​ചേ​ർ​ക്ക​പ്പെ​ട്ട​വ​രും​ ​ഉ​ള്ള​തി​നാ​ൽ​ ​പൊ​ലീ​സ് ​നി​ർ​ദേ​ശം​ ​പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നാണ് ​പ​ന്ത​ളം​ ​കൊ​ട്ടാ​രം​ ​അ​റി​യി​ച്ചത്.​ ​

അ​തേ​സ​മ​യം,​ ​ഗു​രു​ത​ര​ ​ക്രി​മി​നി​ൽ​ ​കേ​സു​ക​ളി​ൽ​ ​ഉ​ൾ​പ്പെ​ട്ട​വ​രെ​ ​ഉ​ദ്ദേ​ശി​ച്ചാ​ണ് ​ക​ത്തു​ ​ന​ൽ​കി​യ​തെ​ന്ന് ​പൊ​ലീ​സ് ​ചീ​ഫ് ​ടി.​ ​നാ​രാ​യ​ണ​ൻ​ ​പ​റ​ഞ്ഞു. ഘോ​ഷ​യാ​ത്ര​യെ​ ​അ​നു​ഗ​മി​ക്കു​ന്ന​വ​രു​ടെ​ ​പ​ട്ടി​ക​ ​ഇ​ന്ന് ​വൈ​കി​ട്ട് ​4ന് മു​ൻ​പ് ​പ​ന്ത​ളം​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ൽ​ ​എ​ത്തി​ക്കാ​നാ​ണ് ​നി​ർ​ദ്ദേ​ശം.​ ​പൊ​ലീ​സ് ​ക്ളി​യ​റ​ൻ​സ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ന​ൽ​കു​ന്ന​വ​ർ​ക്ക്​ ​മാ​ത്ര​മേ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​തി​രി​ച്ച​റി​യ​ൽ​ ​കാ​ർ​ഡ് ​കി​ട്ടു​ക​യു​ള്ളൂ.​ ​ സ​മ​ര​ക്കാ​രു​ടെ​ ​ചി​ത്ര​ങ്ങ​ൾ​ ​പൊ​ലീ​സി​ന്റെ​ ​നി​രീ​ക്ഷ​ണ​ ​കാ​മ​റ​ക​ളി​ൽ​ ​പ​തി​ഞ്ഞി​ട്ടു​ണ്ട്.​ ​സ​മ​ര​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​വി​വി​ധ​ ​കേ​സു​ക​ളി​ൽ​ ​പ്ര​തി​ക​ളാ​യ​വ​രു​ടെ​ ​വി​വ​ര​ങ്ങ​ളും​ ​പൊ​ലീ​സ് ​ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.​ ​ഇ​ന്നും​ ​നാ​ളെ​ ​ഉ​ച്ച​യ്ക്ക്​ ​മു​മ്പാ​യു​മാ​ണ് ​തി​രി​ച്ച​റി​യ​ൽ​ ​കാ​ർ​ഡ് ​ന​ൽ​കു​ക. നാ​ളെ​ ​ഉ​ച്ച​യ്ക്ക് ​1ന് ​പ​ന്ത​ളം​ ​വ​ലി​യ​ ​കോ​യി​ക്ക​ൽ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​നി​ന്നാണ് ​തി​രു​വാ​ഭ​ര​ണ​ ​ഘോ​ഷ​യാ​ത്ര​ ​പു​റ​പ്പെ​ടുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA