SignIn
Kerala Kaumudi Online
Friday, 29 March 2024 12.47 PM IST

റെക്കാഡ് നേട്ടത്തോടെ പട്ടയമേള സമാപനം ഇന്ന് കൊല്ലത്ത്

p

തിരുവനന്തപുരം: ഒരു വർഷത്തിനകം അരലക്ഷത്തിലധികം പട്ടയങ്ങൾ വിതരണം ചെയ്ത് റെക്കാഡ് നേട്ടവുമായി റവന്യുവകുപ്പിന്റെ പട്ടയമേളകളുടെ സമാപനം ഇന്ന്. സംസ്ഥാനതല മേളയുടെ സമാപനത്തിനൊപ്പം കൊല്ലം ജില്ലാ പട്ടയമേളയും ഇന്ന് ഉച്ചയ്ക്ക് 12ന് പുനലൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. റവന്യുമന്ത്രി കെ. രാജൻ അദ്ധ്യക്ഷതവഹിക്കും. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജെ. ചിഞ്ചുറാണി എന്നിവർ മുഖ്യാതിഥികളാവും.

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നൂറുദിന പദ്ധതിയിൽ 13,514 പട്ടയങ്ങളും രണ്ടാം നൂറുദിന പദ്ധതിയിൽ 15,000 പട്ടയങ്ങളും വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം. എന്നാൽ, 41,021 പട്ടയങ്ങൾ വിതരണം ചെയ്തു കഴിഞ്ഞു. തൃശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പട്ടയങ്ങൾ നൽകിയത്-11,356. രണ്ടാം സ്ഥാനത്ത് മലപ്പുറം-10,736.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PATTAYA MELA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.