SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.14 AM IST

പട്ടിക ജാതി മോർച്ച ദേശീയ കമ്മിഷന് പരാതി നൽകി

pattika-jathimorcha

തിരുവനന്തപുരം: കേരളത്തിൽ പട്ടികജാതി വനിതകൾക്കും പെൺകുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ദേശീയ പട്ടികജാതി കമ്മിഷൻ ഇടപെടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജിമോൻ വട്ടേക്കാട് ദേശീയ പട്ടികജാതി കമ്മിഷൻ ചെയർമാൻ വിജയ് സാംപ്ലേക്ക് പരാതി നൽകി.

പട്ടികജാതിവർഗ അതിക്രമ നിരോധന നിയമം ഫലപ്രദമായി നടപ്പിലാക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയതായി അദ്ദേഹം കുറ്റപ്പെടുത്തി. വണ്ടിപ്പെരിയാറിൽ ആറു വയസുള്ള പട്ടികജാതി ബാലികയെ പീഡിപ്പിച്ചു കെട്ടിത്തൂക്കി. വാളയാറിൽ ഒൻപതും പതിനൊന്നും വയസുള്ള പെൺകുട്ടികളെയാണ് പീഡിപ്പിച്ചു കൊന്നുകെട്ടിത്തൂക്കിയതെന്നും ഷാജിമോൻ കമ്മിഷന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PATTIKAJATHI MORCHA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.