തിരുവനന്തപുരം: തിരുവനന്തപുരത്തെ വിദ്വേഷപ്രസംഗ കേസിൽ മുൻ എം.എൽ.എ പി.സി.ജോർജ്ജിന് ഫോർട്ട് പൊലീസ് വീണ്ടും നോട്ടീസ് നൽകും. ഹാജരാകാൻ ആവശ്യപ്പെട്ട് കഴിഞ്ഞദിവസം നോട്ടീസ് നൽകിയെങ്കിലും ഹാജരായിരുന്നില്ല. ഉപതിരഞ്ഞെടുപ്പ് നടന്ന തൃക്കാക്കരയിലായതിനാലാണ് എത്താതിരുന്നത്. എന്നാൽ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പൊലീസ് കോടതിയെ സമീപിക്കില്ലെന്നാണ് വിവരം. പൊലീസ് ആവശ്യപ്പെട്ടിട്ടും ഹാജരാകാതെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയത് ജാമ്യവ്യവസ്ഥയുടെ ലംഘനമല്ലെന്ന നിയമോപദേശമാണ് പൊലീസിന് കിട്ടിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് വിവരശേഖരണത്തിനായി വീണ്ടും ഹാജരാകാരൻ നോട്ടീസ് നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |