SignIn
Kerala Kaumudi Online
Thursday, 18 April 2024 7.17 PM IST

മുഖ്യമന്ത്രിക്കെതിരായ പരാതി മുഖ്യമന്ത്രിക്ക് നൽകി

pc-thomas

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാതിയിൽ പൊലീസ് നടപടി എടുക്കുന്നില്ലെന്നാരോപിച്ച് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി. തോമസ് മുഖ്യമന്ത്രിക്കുതന്നെ പരാതി നൽകി. 17ന് എ.കെ.ജി സെന്ററിൽ കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി മുഖ്യമന്ത്രിയും നേതാക്കളും തിരഞ്ഞെടുപ്പ് വിജയം കേക്ക് മുറിച്ച് ആഘോഷിച്ച സംഭവത്തിലാണ് തോമസ് പരാതി നൽകിയത്.

എന്നാൽ കന്റോൺമെന്റ് പൊലീസ് നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് കാട്ടിയാണ് മുഖ്യമന്ത്രിക്കുതന്നെ പരാതി നൽകിയത്. കമ്മിഷണറും ഡി.ജി.പിയും പരാതി കണ്ടഭാവംപോലും നടിച്ചില്ല. ആഭ്യന്തര മന്ത്രിയെന്ന നിലയിലാണ് മുഖ്യമന്ത്രിക്ക് പരാതി നൽകുന്നതെന്ന് തോമസ് പറഞ്ഞു. പരാതി ലഭിച്ചതായും ഇത് ഡി.ജി.പിക്ക് കൈമാറിയെന്നുമുള്ള മുഖ്യമന്ത്രിയുടെ അറിയിപ്പ് ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PC THOMAS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.