SignIn
Kerala Kaumudi Online
Saturday, 20 April 2024 9.37 AM IST

സയണിസത്തെ കൂട്ടുപിടിച്ച് മോദി ഫോൺ ചോർത്തി: കെ. സുധാകരൻ

pegasus

തിരുവനന്തപുരം: രാജ്യസുരക്ഷ അടിയറവ് വയ്ക്കുന്നതും ഇന്ത്യൻ ഭരണഘടന ഉറപ്പു നല്കുന്ന സ്വകാര്യതയെ പിച്ചിച്ചീന്തുന്നതുമായ ഫോൺ ചോർത്തൽ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ആരോപിച്ചു. സർക്കാർ സംവിധാനങ്ങൾക്ക് മാത്രം ലഭ്യമാകുന്ന 'പെഗാസസ്' എന്ന ചാര സോഫ്റ്റ്‌വെയർ രാജ്യത്തെ ഉന്നതരുടെ ഫോൺ ചോർത്തിയെങ്കിൽ കള്ളൻ കപ്പലിൽ തന്നെയാണ്. കഴിഞ്ഞ ലോക്‌സ‌ഭാ തിരഞ്ഞടുപ്പിന് മുമ്പ് ഫോണുകൾ ചോർത്തിയാണ് മോദി സർക്കാർ വളഞ്ഞവഴിയിലൂടെ അധികാരത്തിലെത്തിയത്. അധികാരം പിടിച്ചെടുക്കാനും നിലനിറുത്താനും മോദി ഏതറ്റം വരെയും പോകുമെന്നതിന് തെളിവാണ് പലസ്തീൻ വിരുദ്ധ സയണിസത്തിന്റെ സഹായം തേടിയെന്നത്. ഇതിനെതിരെ കോൺഗ്രസ് ശക്തമായി പോരാടുമെന്നും സുധാകരൻ വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PEGASUS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.