SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.26 PM IST

അവശ കായികതാരങ്ങളുടെ പെൻഷൻ 1300 രൂപയാക്കി

pension

തിരുവനന്തപുരം: സംസ്ഥാന സ്‌പോർട്സ് കൗൺസിൽ മുഖേന നൽകുന്ന അവശ കായികതാരങ്ങളുടെ പെൻഷൻ 1300 രൂപയായി വർദ്ധിപ്പിച്ചു. പെൻഷന് അർഹതയ്ക്കുള്ള കുടുംബ വാർഷിക വരുമാന പരിധി ഒരുലക്ഷം രൂപയായി ഉയർത്തി. നിലവിൽ ഇരുപതിനായിരം രൂപയായിരുന്നു പരിധി. വരുമാനപരിധി ഉയർത്തുന്നതോടെ കൂടുതൽ കായികതാരങ്ങൾക്ക് പെൻഷന് അർഹതയുണ്ടാകുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു.
70 വയസിനു മേൽ 1100 രൂപ, 60 മുതൽ 70 വരെ 850 രൂപ, 55 മുതൽ 60 വരെ 600 രൂപ എന്ന ക്രമത്തിലാണ് നിലവിൽ പെൻഷൻ നൽകിയിരുന്നത്. 55 നും 60 നും ഇടയിൽ പ്രായമുള്ളവർക്ക് നിലവിലെ നിരക്ക് തുടരും. പുതിയ പെൻഷനുള്ള അർഹതാ മാനദണ്ഡത്തിൽ അപേക്ഷകന്റെ പ്രായം 60 വയസിൽ കുറയരുതെന്ന് നിശ്ചയിക്കാൻ തീരുമാനിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PENSION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.