SignIn
Kerala Kaumudi Online
Tuesday, 16 April 2024 9.14 PM IST

മറ്റ് പെൻഷനില്ലാത്തവർക്ക് 1000 രൂപ ഇന്നുമതൽ

pension

തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷനോ വെൽഫെയർ ഫണ്ട് പെൻഷനോ ലഭിക്കാത്ത ബി.പി.എൽ പട്ടികയിൽ ഉൾപ്പെട്ടവർക്ക് ആയിരം രൂപ ഓണം സഹായം സഹകരണ സംഘങ്ങൾ വഴി ഇന്നുമുതൽ നൽകാൻ മന്ത്രി വി.എൻ. വാസവൻ നിർദ്ദേശം നൽകി. 14.78 ലക്ഷം കുടുംബങ്ങൾക്കാണ് സഹായം ലഭിക്കുന്നത്. ഇതിനായി 147.82 കോടി രൂപ വകയിരുത്തി.

ഗുണഭോക്താക്കളുടെ പട്ടിക ജില്ലാ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനം തിരിച്ച് ജോയിന്റ് രജിസ്ട്രാർമാർക്ക് അടിയന്തരമായി ലഭ്യമാക്കും. ആധാർ കാർഡോ, മറ്റേതെങ്കിലും തിരിച്ചറിയൽ രേഖയോ ഹാജരാക്കി സഹായം കൈപ്പറ്റാം. സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിന് ജില്ലാ തലത്തിൽ രൂപീകരിച്ചിട്ടുള്ള മോണിറ്ററിംഗ് സംവിധാനം ഈ പദ്ധതിക്കും ബാധകമായിരിക്കും. സഹകരണസംഘം രജിസ്ട്രാർ ഓഫീസിൽ അഡിഷണൽ രജിസ്ട്രാറുടെ മേൽനോട്ടത്തിൽ സെൽ രൂപീകരിച്ചു. സാമ്പത്തികസഹായം വിതരണം ചെയ്യുന്ന ജീവനക്കാർക്ക്, സാമൂഹ്യക്ഷേമ പെൻഷനെന്നപോലെ ഇൻസെന്റീവ് നൽകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PENSION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.