തിരുവനന്തപുരം: സർവകലാശാലാ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെൻഷൻ, വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാൻ സർവകലാശാലകളിൽ പെൻഷൻ ഫണ്ടും പെൻഷൻ ഫണ്ട് ബോർഡും രൂപീകരിക്കാൻ ധനവകുപ്പ് ഇറക്കിയ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാർ സമരരംഗത്ത്. കേരള യൂണിവേഴ്സിറ്റി സ്റ്റാഫ് യൂണിയൻ, കേരള യൂണിവേഴ്സിറ്റി ടീച്ചേഴ്സ് ഓർഗനൈസേഷൻ എന്നിവയുടെ നേതൃത്വത്തിൽ ജീവനക്കാർ യൂണിവേഴ്സിറ്റി ഓഫീസ്, കാര്യവട്ടം കാമ്പസ് എന്നിവിടങ്ങളിൽ പ്രകടനവും ധർണയും നടത്തി. ആരോഗ്യ, പൊതുവിദ്യാഭ്യാസ മേഖലകളിൽ സർക്കാർ പണം മുടക്കുമ്പോൾ ഉന്നത വിദ്യാഭ്യാസ മേഖലയെ കൈയൊഴിയുകയാണെന്ന് സംഘടനകൾ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |