തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ പെൻഷൻ പ്രായം 60 വയസാക്കി ഉയർത്താൻ തൊഴിൽ മന്ത്രി വി.ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗത്തിൽ തീരുമാനം. തോട്ടം തൊഴിലാളികളുടെ പെൻഷൻ പ്രായ വർദ്ധനവ് സംബന്ധിച്ച് കഴിഞ്ഞ വർഷം പുറത്തിറക്കിയ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്. ഇതിന് ഏപ്രിൽ 1 മുതൽ പ്രാബല്യം ഉണ്ടായിരിക്കും. ലേബർ കമ്മിഷണർ ടി.വി.അനുപമ, അഡിഷണൽ ലേബർ കമ്മിഷണർ (ഐ.ആർ) കെ.ശ്രീലാൽ, ചീഫ് ഇൻസ്പെക്ടർ ഒഫ് പ്ലാന്റേഷൻസ് ആർ.പ്രമോദ്, തൊഴിലാളി തൊഴിലുടമ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |