SignIn
Kerala Kaumudi Online
Friday, 19 April 2024 2.26 AM IST

പത്രപ്രവർത്തക പെൻഷൻ വെട്ടിക്കുറച്ചത് അനീതി

p

തിരുവനന്തപുരം: പത്രപ്രവർത്തക പെൻഷനിൽ 1000 രൂപ വർദ്ധന പ്രഖ്യാപിച്ച ശേഷം 500 രൂപയായി വെട്ടിക്കുറച്ച സർക്കാർ നടപടിയിൽ സീനിയർ ജേർണലിസ്റ്റ്സ് ഫോറം പ്രതിഷേധിച്ചു. ഇത് മുതിർന്ന മാദ്ധ്യമ പ്രവർത്തകരെ അവഹേളിക്കലാണെന്ന് ഫോറം പ്രസിഡന്റ് വി.പ്രതാപചന്ദ്രനും ജനറൽ സെക്രട്ടറി എ.മാധവനും പറഞ്ഞു. ഫോറം ഭാരവാഹികൾ മന്ത്രി കെ.എൻ. ബാലഗോപാലിനെ കണ്ടപ്പോൾ 1000 രൂപ തന്നെ നൽകുമെന്ന് ഉറപ്പു നൽകിയെങ്കിലും 500 രൂപ മാത്രം വർദ്ധിപ്പിച്ച് ഉത്തരവിറങ്ങി. 2021 ജനുവരിയിലെ ബഡ്ജറ്റിൽ പ്രഖ്യാപിച്ച വർദ്ധന 2022 ജനുവരി മുതലാണ് നടപ്പാക്കുന്നത്, ഇത് തികഞ്ഞ അനീതിയാണ്. 2021 ഏപ്രിൽ മുതലുള്ള കുടിശ്ശിക അനുവദിക്കണമെന്നും ഫോറം ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PENSION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.