കൊച്ചി: ഏഴുദിവസത്തെ ഇടവേളയ്ക്ക് ശേഷം പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ പെട്രോൾ, ഡീസൽ വില കുറച്ചു. ചരക്കുകൂലി കൂടി കണക്കാക്കുമ്പോൾ പ്രാദേശിക അടിസ്ഥാനത്തിൽ 15 പൈസ വരെയാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് 13 പൈസ കുറഞ്ഞ് പെട്രോൾ വില 103.56 രൂപയും ഡീസലിന് 15 പൈസ താഴ്ന്ന് 95.53 രൂപയുമായി. കൊച്ചിയിൽ പുതുക്കിയ പെട്രോൾ വില 101.49 രൂപ, ഡീസൽ വില 93.59 രൂപ. കോഴിക്കോട്ട് പെട്രോളിന് 101.78 രൂപയും ഡീസലിന് 93.89 രൂപയുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |