SignIn
Kerala Kaumudi Online
Thursday, 25 April 2024 2.18 AM IST

വേറിട്ട പ്രതിഷേധവുമായി പമ്പുടമ: പെട്രോളിന് 'ഒരുരൂപ' കുറവ്

c

കൊല്ലം: ഇന്ധന വിലയ്ക്കെതിരെ വേറിട്ട പ്രതിഷേധമൊരുക്കുകയാണ് ഒരു പെട്രോൾ പമ്പുടമ.

ചിന്നക്കടയിൽ പെട്രോൾ പമ്പ് നടത്തുന്ന ആശ്രാമം, ലക്ഷ്മണ നഗർ നാലിൽ പുത്തൻപുര വടക്കതിൽ സുരേഷ്‌ കുമാറാണ് വ്യത്യസ്ത രീതിയിൽ പ്രതിഷേധിക്കുന്നത്. തന്റെ ഡീലർ കമ്മിഷനിൽ നിന്ന് ഓരോ ലിറ്റർ പെട്രോളിനും ഒരു രൂപ എല്ലാ ഉപഭോക്താക്കൾക്കും കുറച്ചുനൽകിയാണ് ഇദ്ദേഹത്തിന്റെ പ്രതിഷേധം.

ജനങ്ങളുടെ പ്രതിഷേധത്തിന് പ്രസക്തിയുണ്ടെന്നതിനാൽ അവർക്കൊപ്പം കൂടണമെന്ന ആഗ്രഹം തുടക്കം മുതലേ മനസിലുണ്ടായിരുന്നു. അങ്ങനെയാണ് തന്നാലാവുന്ന തരത്തിൽ എല്ലാവർക്കും വിലകുറച്ച് കൊടുത്ത് പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതെന്നും സുരേഷ് 'കേരളകൗമുദിയോട്' പറഞ്ഞു.

ചിന്നക്കട ട്രാഫിക്ക് റൗണ്ടിന് സമീപം ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പിന്റെ ഉടമയാണ് സുരേഷ് കുമാർ. പത്ത് വർഷം മുൻപ് വ്യവസായിയായിരുന്ന ഇലക്ട്രിക് സ്വാമിയുടെ കൈയിൽ നിന്നാണ് പമ്പിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയത്.

എന്നാൽ കഴിയുന്ന പരമാവധി ദിവസം പെട്രോളിന് ഒരു രൂപ വീതം ഉപഭോക്താക്കൾക്ക് കുറച്ചുനൽകും. അത് എത്ര നാൾ നീണ്ടുനിൽക്കുമെന്ന്

പറയാൻ കഴിയില്ല. ഇത്തരത്തിൽ എല്ലാ പമ്പുടമകളും പൊതുസമൂഹത്തിനൊപ്പം പ്രതിഷേധത്തിൽ പങ്കാളികളാകണം.

സുരേഷ് കുമാർ

പെട്രോൾ പമ്പ് ഉടമ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PETROL PRICE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.