തിരുവന്തപുരം: സംസ്ഥാനത്ത് 23ന് ഓൾ കേരള ഫെഡറേഷൻ ഒഫ് പെട്രോളിയം ട്രേഡേഴ്സും കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷനും സംയുക്തമായി പെട്രോൾ പമ്പുകൾ അടച്ചിടും. ബാങ്ക് അവധി ദിവസങ്ങളിലുൾപ്പെടെ ഇന്ധന ലഭ്യത ഉറപ്പുവരുത്തുക, ഐ.ഒ.സി പ്രീമിയം പെട്രോളും ലൂബ്രിക്കന്റുകളും അടിച്ചേൽപ്പിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അടച്ചിടുന്നത്. ഇന്ധനമില്ലാതെ പമ്പുകൾ തുറക്കുന്നതിലും നല്ലത് അടച്ചിടുന്നതാണെന്നും ഇത് സംബന്ധിച്ച പരാതി നൽകിയിട്ടുണ്ടെന്നും ഓൾ കേരള ഫെഡറേഷൻ ഒഫ് പെട്രോളിയം ട്രേഡേഴ്സ് പ്രസിഡന്റ് ടോമി തോമസ് പത്രസമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എം.എസ്. പ്രസാദ്,ജില്ലാ സെക്രട്ടറി ടി.കെ.ബിജു, എക്സിക്യൂട്ടീവ് അംഗം ഷിബു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |