തിരുവനന്തപുരം: കേരള ഗവ. ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെ.ജി.പി.എ) സംസ്ഥാന സമ്മേളനം പാളയം ഹസ്സൻ മരയ്ക്കാർ ഹാളിൽ ഇന്ന് രാവിലെ 10ന് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. കെ.ജി.പി.എ സംസ്ഥാന പ്രസിഡന്റ് എസ്. വിജയകുമാർ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 4ന് നടക്കുന്ന പ്രതിനിധി സമ്മേളനം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും.
നാളെ രാവിലെ 10ന് സംസ്ഥാന കമ്മിറ്റി ആസ്ഥാന കാര്യാലയത്തിന്റെയും അടിയോടി സ്മാരക വായനമുറിയുടെയും ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. 11.30ന് നടക്കുന്ന യാത്രഅയപ്പ് സമ്മേളനം ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |