കോഴിക്കോട്: ഒരു സ്വകാര്യപരിപാടിയിൽ പങ്കെടുത്ത് മടങ്ങവേ ഇന്നലെ രാത്രിയിൽ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാട്ടിയ യുവമോർച്ച, കെ.എസ്.യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗസ്റ്റ് ഹൗസ് പരിസരത്തുവച്ച് കരിങ്കൊടി കാണിച്ച യുവമോർച്ച കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം വൈഷ്ണവേഷ്, ഒളവണ്ണ മണ്ഡലം പ്രസിഡന്റ് സബിൻ എന്നിവരാണ് അറസ്റ്റിലായത്. കെ.എസ്.യു സോഷ്യൽ മീഡിയ സംസ്ഥാന കോ- ഓർഡിനേറ്റർ അർജുൻ പൂനത്തിനെയും ബാലുശേരി നിയോജകമണ്ഡലം പ്രസിഡന്റ് ഫായിസ് നടുവണ്ണൂരിനെയും അറസ്റ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |