SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.22 PM IST

വി.മുരളീധരന്റെ നിലവാരത്തിൽ മറുപടിക്കില്ല: മുഖ്യമന്ത്രി

pinarayi

തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി വി. മുരളീധരനെതിരെ വീണ്ടും പരിഹാസവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മെഗാ വാക്സിനേഷൻ ക്യാമ്പുകൾ അശാസ്ത്രീയമാണെന്നും അവയൊക്കെ രോഗവ്യാപന കേന്ദ്രങ്ങളാകുമെന്നുമുള്ള മുരളീധരന്റെ ആക്ഷേപം വാർത്താലേഖകർ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. "അതിനൊക്കെ പ്രതികരിക്കാൻ പോയാൽ അന്തരീക്ഷം തന്നെ വല്ലാതെ വഷളാകും. ആ പറഞ്ഞതിന്റെ നിലവാരത്തിലാവണമല്ലോ പ്രതികരിക്കേണ്ടത്"- മുഖ്യമന്ത്രി പറഞ്ഞു.

വാക്സിനേഷന് വലിയ തോതിൽ ആളുകൾ മുന്നോട്ട് വരുന്നുണ്ട്. നമ്മുടെ പ്രശ്നം ആവശ്യത്തിന് വാക്സിൻ സ്റ്റോക്കില്ലാത്തതാണ്. അത് കേന്ദ്രം നൽകേണ്ടതാണ്. അതിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാൻ മറ്റെന്തെങ്കിലും പറയുന്നത് ശരിയല്ല- മുഖ്യമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ശനിയും ഞായറുമുണ്ടായ അതേ നിയന്ത്രണം വോട്ടെണ്ണൽ നടക്കുന്ന ഞായറാഴ്ചയും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതിനോടൊപ്പമാണ് വിജയിച്ച ശേഷമുള്ള ആഹ്ലാദപ്രകടനങ്ങൾ വേണ്ടെന്ന് രാഷ്ട്രീയപാർട്ടികൾ തീരുമാനിച്ചത്.വോട്ടെണ്ണൽകേന്ദ്രങ്ങളിൽ ആളുകൾ തടിച്ചുകൂടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

-

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARAYI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.