തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങ് കേരള സർക്കാർ വെബ്സൈറ്റിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും ലൈവായി കാണുന്നതിന് ഇൻഫർമേഷൻ പബ്ലിക്ക് റിലേഷൻസ് വകുപ്പ് സൗകര്യമൊരുക്കി. ഇന്ന് വൈകിട്ട് 3.30നു തുടങ്ങുന്ന സത്യപ്രതിജ്ഞ ചടങ്ങ് കേരള ഗവൺമെന്റ് ഫേസ്ബുക്ക് പേജ് (facebook.com/keralainformation), മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജ് ( facebook.com/CMOkerala), ഐ.പി.ആർ.ഡി കേരള യു ട്യൂബ് ചാനൽ (youtube.com/iprdkerala), കേരളസർക്കാർ വെബ്സൈറ്റ് (kerala.gov.in) പി.ആർ.ഡി ലൈവ് മൊബൈൽ ആപ്പ് എന്നിവ വഴി വീക്ഷിക്കാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |