തിരുവനന്തപുരം: കാർഷികരംഗത്ത് ഐ.ടി അധിഷ്ഠിത സേവന ശൃംഖല സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സഹകരണമേഖലയിലെ സ്റ്റാർട്ടപ്പ് മാതൃകയിലുള്ള യുവജന സഹകരണസംഘങ്ങളുടെ പ്രവർത്തനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷികരംഗത്ത് മൂലധനനിക്ഷേപം പ്രതിസന്ധിയിലായപ്പോൾ നബാർഡിൽ നിന്ന് നാല് ശതമാനം നിരക്കിൽ വായ്പയെടുത്ത് പ്രാഥമിക സഹകരണസംഘങ്ങൾ വഴി കാർഷിക മേഖലയ്ക്കു നൽകി.
വിജയകരമായ പല പരീക്ഷണങ്ങളും സംസ്ഥാനത്തെ സഹകരണമേഖല നടത്തിയിട്ടുണ്ട്. കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗം കൂടിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |