തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തിൽ നിരവധി പ്രതിസന്ധികളെ നേരിടേണ്ടിവന്നെങ്കിലും നിലവിൽ ആശ്വാസകരമായ സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടി.പി.ആറിന്റെയും പുതുതായി ഉണ്ടായ കേസുകളുടെയും വളർച്ചാ നിരക്ക് യഥാക്രമം 8 ശതമാനവും 10 ശതമാനവും കുറഞ്ഞു. രോഗബാധയേൽക്കാത്തവരുടെ ശതമാനവും ജനസാന്ദ്രതയും കൂടുതലായതിനാലാണ് ഡെൽറ്റാ വകഭേദം ആഞ്ഞടിച്ച രണ്ടാം ഘട്ടത്തിൽ രോഗികളുടെ എണ്ണം വലിയ തോതിൽ കൂടിയത്. എന്നാൽ മരണം പെരുകാതെ പിടിച്ചു നിൽക്കാനായി. രോഗബാധിതരാകുന്ന എല്ലാവർക്കും സംരക്ഷണവും ചികിത്സയും ഒരുക്കാൻ കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |