ശിവഗിരി: ആത്മോപദേശ ശതകത്തിന്റെ ഇറ്റാലിയൻ പരിഭാഷ (ഡോ.സബ്രീന ലത്തീഫ് തയ്യാറാക്കിയത്) ഡി.എം.കെ നേതാവും എ.പിയുമായ കനിമൊഴിക്കും, ബാപ്പി മജുംദാർ എഴുതിയ 'ഗുരുവിന്റെ ജീവിതവും ദർശനവും ' എന്ന ബംഗാളി കൃതി എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് എം.എൻ. സോമനും നൽകി ശിവഗിരി തീർത്ഥാടന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു.
സി.ബി.എസ്.ഇ പരീക്ഷയിൽ ദേശീയതലത്തിൽ ഏഴാം റാങ്ക് നേടിയ ശിവഗിരി ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ആർ. ദ്യുമിനയ്ക്കും ഒൻപതാം റാങ്ക് നേടിയ എസ്. ശ്രുതിക്കും മുഖ്യമന്ത്രി ഉപഹാരം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |