കോഴിക്കോട്: രാജ്യത്തെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തെ മുന്നിലെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കോഴിക്കോട് കിനാലൂർ കെ.എസ്.ഐ.ഡി.സി വ്യവസായ പാർക്കിലാരംഭിച്ച ക്രേസ് ബിസ്ക്കറ്റ്സ് ഫുഡ് ഫാക്ടറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വ്യവസായ രംഗത്ത് ഭൂമി കുറവാണെന്നതാണ് കേരളം നേരിടുന്ന പ്രധാന വെല്ലുവിളി.സംരംഭകവർഷം പദ്ധതിയിലൂടെ ഒരുവർഷം കൊണ്ട് ഒരുലക്ഷം സംരംഭങ്ങൾ തുടങ്ങാൻ ലക്ഷ്യമിട്ടത് എട്ടുമാസം കൊണ്ട് ലക്ഷ്യത്തിലെത്തി.വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ രാജ്യത്ത് 15ാം സ്ഥാനമാണ് കേരളത്തിനുള്ളത്.പട്ടികയിൽ കൂടുതൽ മുന്നിലേക്കെത്താനാണ് ശ്രമം.കേരളത്തിൽ ആഗോള നിലവാരത്തിലുള്ള ബ്രാൻഡുകൾ ഉണ്ടാവുന്നത് വ്യവസായ മേഖലയ്ക്ക് ഊർജം പകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |