തിരുവനന്തപുരം: സഹകരണ മന്ത്രാലയം രൂപീകരിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ കൈക്കൊള്ളുന്ന സമീപനം മനസിലാക്കിയ ശേഷം സംസ്ഥാനം തുടർനടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സഹകരണം പൂർണ്ണമായും സംസ്ഥാന വിഷയമാണ്. നേരിയ തോതിലൊരു മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സംവിധാനം കേന്ദ്രത്തിന്റേതായി നിലവിലുണ്ട്. രാജ്യത്താകെ സഹകരണവകുപ്പിനെ കൈകാര്യം ചെയ്യാവുന്ന കാര്യങ്ങൾ അതിനകത്തില്ല. അതിനാൽ സഹകരണമേഖലയിലേക്കുള്ള കേന്ദ്രത്തിന്റെ കടന്നുവരവിൽ ആശങ്ക ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൊലീസുദ്യോഗസ്ഥന് എതിരെ നടപടി
മലപ്പുറം ജില്ലയിലെ തിരൂരിൽ പത്രപ്രവർത്തക യൂണിയൻ ജില്ലാ സെക്രട്ടറിയായ മാദ്ധ്യമം ദിനപത്രത്തിന്റെ ലേഖകൻ റിയാസിനെ മർദ്ദിച്ച സംഭവത്തിൽ കുറ്റക്കാരനായ പൊലീസുദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തിരൂർ സി.ഐ നേരിട്ടെത്തി മർദ്ദിച്ച സംഭവം വാർത്താലേഖകർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |