SignIn
Kerala Kaumudi Online
Friday, 19 April 2024 3.14 PM IST

കോൺഗ്രസിൽ നടക്കുന്നത് സ്വീകാര്യമല്ല: മുഖ്യമന്ത്രി

pinarayi-vijayan

തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് പുറത്തുവരുന്ന കാര്യങ്ങൾ ആർക്കും അംഗീകരിക്കാനാവാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസിലെ പ്രശ്നങ്ങൾ ഒരു വസ്തുതയാണ്. ഓരോ ഘട്ടത്തിലും കൂടുതൽ തീഷ്ണമാവുകയാണ്. അതിൽ അഭിപ്രായം പറയുന്നില്ല. അവരുടെ പ്രശ്നങ്ങൾ അവർ തന്നെ പരിഹരിക്കണം. കോൺഗ്രസിന് കേഡർ പാർട്ടിയാകാൻ കഴിയുമെങ്കിൽ നടക്കട്ടെ. അവർ മതനിരപേക്ഷത നിലനിറുത്തിയാൽ നാടിന് നല്ലതാണ്.

കെ.പി.സി.സി സെക്രട്ടറിയായിരിക്കെ ശക്തമായ നിലപാടെടുത്ത പി.എസ്. പ്രശാന്ത് കോൺഗ്രസുകാർക്ക് മാലിന്യമായി തോന്നിത്തുടങ്ങിയത് എപ്പോഴാണെന്നറിയില്ല. പൊതുപ്രവർത്തകർക്ക് ഏറ്റവും പ്രധാനം മനസമാധാനമാണെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. ശരിയായ നിലപാട് എടുക്കുന്നവരെ സഹകരിപ്പിക്കാൻ ഞങ്ങൾ തയ്യാറാണ്. പാലക്കാട്ടെ സീനിയർ നേതാവ് എ.വി ഗോപിനാഥ് പറഞ്ഞത് എല്ലാവരും കേട്ടതാണല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARAYI VIJAYAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.