SignIn
Kerala Kaumudi Online
Friday, 29 March 2024 1.25 AM IST

മാർ ജോ‌ർജ് ഞറളക്കാട്ട് ആത്മീയതയും ഭൗതികതയും ഒന്നിപ്പിക്കുന്ന വിശിഷ്ട വ്യക്തിത്വം: മുഖ്യമന്ത്രി

pinarayi

തലശേരി: ആത്മീതയും ഭൗതികതയും ഒന്നിച്ചു കൊണ്ടുപോകാൻ കഴിഞ്ഞ മഹത് വ്യക്തിയാണ് തലശേരി ആർച്ച് ബിഷപ്പ് മാർ ജോർജ് ഞറളക്കാട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അദ്ദേഹത്തിന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സമൂഹത്തിൽ സാഹോദര്യം നിലനിറുത്തുന്നതിൽ ഏറെ പങ്കുവഹിച്ച ആളാണ് ഞറളക്കാട്ട്. നിലവിലെ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ പൗരോഹിത്യ ജൂബിലി ആഘോഷത്തിന് ഏറെ പ്രസക്തിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. ജൂബിലി സ്മാരക എയ്ഞ്ചൽ ഡയാലിസിസ് സഹായ പദ്ധതി ഉദ്ഘാടനം കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ നിർവഹിച്ചു. സെന്റ് ജോസഫ്സ് ആശുപത്രി ഉദ്ഘാടനം രാജ് മോഹൻ ഉണ്ണിത്താനും, മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി സ്മാരക ഭവനത്തിന്റെ താക്കോൽ ദാനം കെ. മുരളീധരൻ എം.പിയും, ജൂബിലി സ്മാരക സൗജന്യ കണ്ണട വിതരണ പദ്ധതി ഉദ്ഘാടനം മാർ ജോർജ് വലിയമറ്റവും നിർവഹിച്ചു. പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായി. എം.എൽ.എമാരായ എ.എൻ. ഷംസീർ, കെ.കെ. ശൈലജ, സണ്ണി ജോസഫ്, സജീവ് ജോസഫ്, ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, നഗരസഭാ അദ്ധ്യക്ഷ ജമുനാ റാണി തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARAYI VIJAYAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.