ന്യൂഡൽഹി: കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റി കമ്മിറ്റി(പി.എ.സി) അദ്ധ്യക്ഷനായി മുതിർന്ന ബി.ജെ.പി നേതാവ് പി.കെ.കൃഷ്ണദാസിനെ വീണ്ടും നിയമിച്ചു. രണ്ടു വർഷത്തേക്കാണ് നിയമനം. 2018 മുതൽ കൃഷ്ണദാസാണ് അദ്ധ്യക്ഷൻ. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 25 അംഗങ്ങളേയും നിയമിച്ചിട്ടുണ്ട്. റെയിൽവേ യാത്രക്കാരുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കൽ, റെയിൽവേ സ്റ്റേഷൻ ശുചിത്വം തുടങ്ങിയവ പി.എ.സിയുടെ ചുമതലയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |