തൃശൂർ : കൊവിഡ് പ്രതിരോധത്തിൽ യു.പി സർക്കാരിനെ കേരളം മാതൃകയാക്കണമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു.
പിണറായി വിജയൻ സർക്കാരിന്റെ പരാജയപ്പെട്ട നൂറ് ദിനങ്ങളാണ് കടന്നു പോയത്. മറ്റ് സംസ്ഥാനങ്ങളിൽ സ്വകാര്യ ആശുപത്രികളിൽ പോലും കൊവിഡ് ചികിത്സ സൗജന്യമാക്കിയിട്ടും കേരളം സർക്കാർ ആശുപത്രികളിൽ പോലും പണമീടാക്കുന്നു. ക്വാറന്റൈൻ പൂർണമായും താറുമാറായി. വൻഭൂരിപക്ഷത്തോടെ ഭരണത്തുടർച്ച കിട്ടിയ പിണറായി ഭരണം ഇതിനകം തന്നെ ജനം മടുത്തു. പി.ആർ വർക്കിലൂടെ നേടിയെടുത്ത പ്രതിച്ഛായ നൂറ് ദിനം കൊണ്ട് തകർന്നടിഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ വോട്ടു ചോദിച്ച സർക്കാർ ഇപ്പോൾ കൊവിഡിനെ ഉപയോഗിച്ച് ധനസമാഹരണം നടത്തുകയാണെന്നും കൃഷ്ണദാസ് ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |