SignIn
Kerala Kaumudi Online
Saturday, 20 April 2024 4.27 AM IST

പി.കെ. വാര്യരുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

pk-warrier

ന്യൂഡൽഹി: ആയുർവേദാചാര്യൻ ഡോ . പി കെ വാര്യരുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധ ദുഃഖം പ്രകടിപ്പിച്ചു.

ആയുർവേദം ജനപ്രിയമാക്കുന്നതിന് പി.കെ. വാര്യർ നൽകിയ സംഭാവനകൾ എക്കാലവും ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ

വിശ്വഭൂപടത്തിൽ ആയുർവേദത്തിലൂടെ കേരളത്തെ അടയാളപ്പെടുത്തിയ വൈദ്യകുലപതിയായിരുന്നു ഡോ. പി.കെ. വാര്യർ. ആയുർവേദം ചികിത്സാ രീതിയും ജീവിതചര്യയുമാണ് പഠിപ്പിച്ച മഹാവൈദ്യനായിരുന്ന അദ്ദേഹത്തിന്റെ വിയോഗം ആയുർവേദ ചികിത്സാ രംഗത്തിനും കേരളത്തിലെ വൈദ്യശാസ്ത്ര രംഗത്തിനും തീരാനഷ്ടമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PK WARRIER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.