തിരുവനന്തപുരം : വിദേശ വാക്സിനുകൾ ഒന്നാംഡോസെടുത്ത ശേഷം നാട്ടിലെത്തിയവർക്ക് അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാത്തതു മൂലവും മടങ്ങാൻ കഴിയാത്ത സാഹചര്യമാണെന്നും ഇവർക്ക് രണ്ടാം ഡോസ് ഉടൻ ലഭ്യമാക്കുന്നതിനായി സർവീസുകൾ പുനരാംഭിക്കണമെന്ന് ഫോർവേഡ്ബ്ലോക്ക്ദേശീയ സെക്രട്ടറി ജി.ദേവരാജൻ ആവശ്യപ്പെട്ടു. വിദേശ കാര്യ മന്ത്രിക്ക് കത്തയച്ചതായും അദ്ദേഹം പറഞ്ഞു.ഇന്ത്യയിൽ അനുമതിയില്ലാത്ത ചൈനീസ്, അമേരിക്കൻ വാക്സീനുകൾ ഒന്നാംഡോസായി വിദേശത്തു വച്ച് സ്വീകരിച്ചവർക്ക് അതേ വാക്സീൻ രണ്ടാംഡോസായി സ്വീകരിക്കാതെ മടങ്ങാൻ കഴിയാത്ത സാഹചര്യമുണ്ട്. അങ്ങനെയുള്ളവർക്ക് വിദേശ വാക്സീനുകൾ നൽകുന്നതിനോ മടങ്ങിയെത്തിയശേഷം അവിടെ വച്ച് രണ്ടാംഡോസ് എടുത്തുകൊള്ളാമെന്ന സത്യവാംഗ്മൂലത്തിന്റെ അടിസ്ഥാനത്തിൽ യാത്ര ചെയ്യുന്നതിനുള്ള അവസരം നൽകുന്നതിനും കേന്ദ്ര സർക്കാർ ഇടപെടണമെന്നും ദേവരാജൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |