തിരുവനന്തപുരം: കൊവിഡ് മൂലം അദ്ധ്യയനം നടക്കാതിരുന്ന സാഹചര്യത്തിൽ 2020-21ൽ പ്ലസ് ടു പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളിൽ നിന്ന് ട്യൂഷൻ ഫീസ്, സ്പെഷ്യൽ ഫീസ് എന്നിവ ഉൾപ്പെടെ ഈടാക്കേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. 2020-21 ബാച്ച് വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കിയെങ്കിലും ഫീസ് അടച്ചാലേ സർട്ടിഫിക്കറ്റ് ലഭിക്കൂ. ആ തടസം ഒഴിവാക്കുന്നതിനു വേണ്ടിയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |