SignIn
Kerala Kaumudi Online
Saturday, 20 April 2024 12.40 AM IST

കരട് സ്ഥലംമാറ്റപ്പട്ടിക: ആശങ്ക വേണ്ടെന്ന്

p

തിരുവനന്തപുരം: പ്ളസ് ടു പ്രാക്ടിക്കൽ പരീക്ഷ നാളെ തുടങ്ങാനിരിക്കെ 2986 ഹയർ സെക്കൻഡറി അദ്ധ്യാപകരുടെ കരട് സ്ഥലംമാറ്റപ്പട്ടിക പ്രസിദ്ധീകരിച്ചതിനെതിരെ എതിർപ്പുയരുന്നു. പരീക്ഷ ക്രമീകരണങ്ങൾ പൂർത്തിയാക്കി ഡ്യൂട്ടിക്ക് അദ്ധ്യാപകരെ നിയോഗിച്ചതിനുശേഷമാണ് പട്ടിക പ്രസിദ്ധീകരിച്ചത്. പരീക്ഷാ ഡ്യൂട്ടിയെ ഇത് ബാധിക്കുമോ എന്നാണ് അദ്ധ്യാപകരുടെ ആശങ്ക. എന്നാൽ, ഇത് കരട് പട്ടികമാത്രമാണെന്നും ആശങ്കവേണ്ടെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു. പരാതികൾ ഉണ്ടെങ്കിൽ പരിഹരിച്ചശേഷമേ അന്തിമ പട്ടിക പ്രസിദ്ധീകരിക്കൂ. അതിന് സമയമെടുക്കുമെന്നതിനാൽ പരീക്ഷ ഡ്യൂട്ടിയെ ബാധിക്കില്ല.

പരീക്ഷാ നടത്തിപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ആശങ്കകളുണ്ടെങ്കിൽ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PLUSTWO
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.