മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയൻ മുസ്ലിം ലീഗിനെതിരെ നടത്തിയത് കൊലവിളി പ്രസംഗമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം മലപ്പുറത്ത് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ആഭ്യന്തരവകുപ്പിന്റെ തുടർച്ചയായ വീഴ്ചകൾ മറച്ചുവയ്ക്കാനാണ് ലീഗിനെതിരെ വർഗീയ ആരോപണവുമായി രംഗത്തുവരുന്നത്. കോഴിക്കോട് വഖഫ് റാലി നടത്തിയ ശേഷം തുടർച്ചയായി ലീഗിന് നേരെ കൊലവിളി നടത്തുകയാണ് മുഖ്യമന്ത്രി. ഒരുസമ്മേളനം ഇത്രമാത്രം സി.പി.എമ്മിനെ പ്രകോപിപ്പിച്ചതിന്റെ കാരണം മനസിലാവുന്നില്ല. ന്യായമായ ആവശ്യം ഉയർത്തിയുള്ള സമ്മേളനം വൻവിജയമായതോടെ സർക്കാർ അങ്കലാപ്പിലായി. തെറ്റ് ചെയ്തെന്ന് ബോദ്ധ്യമായിട്ടും തിരുത്താൻ അവരുടെ ഈഗോ സമ്മതിക്കുന്നില്ലെന്നും പി.എം.എ. സലാം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |