തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ പത്ത് അഡി.എസ്.പിമാർക്കും 165 ഡിവൈ.എസ്.പിമാർക്കും സ്ഥലംമാറ്റം. നാല് സി.ഐമാർക്ക് ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റവും നൽകി. എം.സുരേന്ദ്രൻ, കെ.സി.ബാബു, കെ.സുമേഷ്, കെ.ആർ.മനോജ് എന്നിവർക്കാണ് സ്ഥാനക്കയറ്റം. അഡി.എസ്.പിമാരായ കെ.പി അബ്ദുൾ റസാഖിനെ കോഴിക്കോട്ടേക്കും ഇ.എൻ സുരേഷിനെ എറണാകുളം റൂറലിലേക്കും എസ്.മധുസൂദനനെ കൊല്ലം റൂറലിലേക്കും ഇ.എസ്.ബിജിമോനെ തിരുവനന്തപുരം റൂറലിലേക്കും സേവ്യർ സെബാസ്റ്റ്യനെ മലപ്പുറത്തേക്കും ജി.സാബുവിനെ വയനാട്ടിലേക്കും എ.യു സുനിൽകുമാറിനെ ഇടുക്കിയിലേക്കും എസ്. സുരേഷ് കുമാറിനെ കോട്ടയത്തേക്കും പ്രജീഷ് തോട്ടത്തിലിനെ കണ്ണൂർ സിറ്റിയിലേക്കും ഹാരിസ് ചന്ദ്ര നായികിനെ കാസർകോട്ടേക്കുമാണ് മാറ്റിയത്.
തിരുവനന്തപുരത്ത് ക്രമസമാധാന ചുമതലയിൽ എത്തുന്ന ഡിവൈ.എസ്.പിമാർ ഇവരാണ്- എസ്.ഷാജി (ഫോർട്ട്), ഡി.എസ്.സുനീഷ് ബാബു (ആറ്റിങ്ങൽ), സി.എസ്.ഹരി (കഴക്കൂട്ടം), എസ്.അനിൽകുമാർ (നെയ്യാറ്രിൻകര), ഡി.കെ.പൃഥിരാജ് (ശംഖുംമുഖം), എം.അനിൽകുമാർ (നെടുമങ്ങാട്), ജി.എൽ.അജിത് കുമാർ (കന്റോൺമെന്റ്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |