തിരുവനന്തപുരം: പരിശീലനം പൂർത്തിയാക്കിയ 2018- 2019 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥരെ വിവിധയിടങ്ങളിൽ എ.എസ്.പിമാരായി നിയമിച്ചു. രാജ് പ്രസാദ്- നെടുമങ്ങാട്, വിഷ്ണു പ്രദീപ് - തലശ്ശേരി, അനൂജ് പലിവാൾ-പെരുമ്പാവൂർ, നിഥിൻ രാജ് -നാദാപുരം എന്നിങ്ങനെയാണ് നിയമനം.
ഡി.വൈഎസ്.പിമാർക്ക് സ്ഥലം മാറ്റം
31 ഡിവൈ.എസ്.പിമാരെ സ്ഥലംമാറ്റിയും കൂടാതെ രണ്ട് സി.ഐമാർക്ക് ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റം നൽകിയും ഉത്തരവിറങ്ങി. കോഴിക്കോട് സിറ്റി സ്പെഷ്യൽ ബ്രാഞ്ചിലെ എ.ഉമേഷ്, വയനാട് ക്രൈം ബ്രാഞ്ചിലെ അബ്ദുൽ റഹീം എന്നിവർക്കാണ് ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |