കായംകുളം: എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേഡ് കുറഞ്ഞതിൽ മനം നൊന്ത് നാടുവിട്ട രണ്ട് വിദ്യാർത്ഥികളെ എറണാകുളത്തു നിന്നു പൊലീസ് കണ്ടെത്തി. കായംകുളം ഗവ. ബോയ്സ് ഹൈസ്കൂൾ വിദ്യാർത്ഥികളായ മുഹമ്മദ് അക് സം, ലുക്ക്മാൻ എന്നിവരാണ് റിസൾട്ട് വന്നതിനു ശേഷം നാടുവിട്ടത്. കായംകുളം റെയിൽവേ സ്റ്റേഷനിൽ ഇവരുടെ സൈക്കിൾ കണ്ടതോടെ പൊലീസ് റെയിൽവേ അധികൃതർക്കും വിവരം കൈമാറി. തുടർന്ന് നടന്ന പരിശോധനയിൽ എറണാകുളം എളമക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നു രാത്രി തന്നെ വിദ്യാർത്ഥികളെ കണ്ടെത്തി കായംകുളത്ത് എത്തിച്ച് രക്ഷിതാക്കൾക്ക് കൈമാറി.
പരീക്ഷയിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ കഴിയാത്തതിനെത്തുടർന്ന് വീട്ടുകാരെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ട് കാരണമാണ് നാടുവിട്ടതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. രണ്ടു കുട്ടികളുടേയും മാതാപിതാക്കൾ രാത്രി തന്നെ കായംകുളം പൊലീസിൽ പരാതി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |