തിരുവനന്തപുരം: കേരള പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 24ന് പാളയം താജ് വിവാന്തയിൽ നടക്കും. മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. എക്സൈസ് കമ്മിഷണർ എസ്.ആനന്ദകൃഷ്ണൻ, ഡി.ഐ.ജി നിശാന്തിനി തുടങ്ങിയവർ പങ്കെടുക്കും. സമാപന സമ്മേളനം വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ആന്റണി രാജു, ശശി തരൂർ എം.പി, അഡീഷണൽ ചീഫ് സെക്രട്ടറി വി. വേണു, സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്, എ.ഡി.ജി.പി പത്മകുമാർ, എച്ച് .വെങ്കടേഷ്, സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻകുമാർ എന്നിവരും വിവിധ പൊലീസ് സംഘടന നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |