SignIn
Kerala Kaumudi Online
Friday, 29 March 2024 9.18 PM IST

മാദ്ധ്യമങ്ങളെ പൂട്ടാൻ വീണ്ടും നിയമഭേദഗതി: പരാതിയും വേണ്ട, വാറണ്ടും വേണ്ട, പൊലീസിന് വെറും തോന്നൽ മതി

police

തിരുവനന്തപുരം: സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള വിദ്വേഷപ്രചാരണം തടയാനെന്ന വ്യാജേന, മാദ്ധ്യമങ്ങളുടെ വായടിപ്പിക്കാൻ ഇന്ത്യൻ ശിക്ഷാനിയമം (ഐ.പി.സി) ഭേദഗതി ചെയ്ത് നടപ്പാക്കുന്ന പുതിയ നിയമം സംസ്ഥാനത്ത് പൊലീസ് രാജിനും അരാജകത്വത്തിനും വഴിവയ്ക്കും.

സൈബർ ആക്രമണങ്ങളെ നിയന്ത്രിക്കാനെന്ന പേരിൽ രണ്ടുവർഷം മുൻപ് കൊണ്ടുവരികയും രൂക്ഷമായ വിമർശനം ഉയർന്നതോടെ പിൻവലിക്കുകയും ചെയ്ത നിയമഭേദഗതിയാണ് പുതിയ രൂപത്തിൽ ബില്ലായി ഡിസംബർ അഞ്ചിന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിലേക്ക് വരുന്നത്. ഇന്ത്യൻ പീനൽ കോഡിലെ (ഐ.പി.സി) 292-ാം വകുപ്പ് ഭേദഗതി ചെയ്ത് 292(എ) എന്ന ഉപവകുപ്പായാണ് പുതിയ വ്യവസ്ഥകൾ ചേർക്കുന്നത്.
സമൂഹമാദ്ധ്യമങ്ങളെ നിയന്ത്രിക്കാനെന്ന പേരിലാണ് നിയമഭേദഗതിയെങ്കിലും പത്ര, ദൃശ്യ, ഓൺലൈൻ മാദ്ധ്യമങ്ങളെ നിയന്ത്രിക്കുകയാണ് ലക്ഷ്യം. അപകീർത്തിയുണ്ടായാൽ കേസുകൊടുക്കാൻ ഇപ്പോൾത്തന്നെ ഐ.പി.സി 499, 500 വകുപ്പുകളുണ്ട്. എന്നാൽ പരാതിക്കാരൻ വേണം. പുതിയ ഭേദഗതി പ്രകാരം പൊലീസിന് സ്വമേധയാകേസെടുക്കാം.

ആരെങ്കിലും അപകീർത്തിപ്പെടുത്താൻ ഉദ്ദേശിക്കുന്നുവെന്ന് പൊലീസിന് തോന്നിയാൽപോലും കേസെടുക്കാം. പരാതിക്കാരൻ വേണമെന്നില്ല. വാറന്റില്ലാതെ അറസ്റ്റ് ചെയ്യാമെന്ന നിയമം ഏകപക്ഷീയമായ പൊലീസ് നടപടികൾക്ക് വഴിവയ്ക്കും.

#സർക്കാർ വാദം

മാദ്ധ്യമസ്വാതന്ത്ര്യത്തിനൊപ്പം പൗരന്റെ വ്യക്തിസ്വാതന്ത്ര്യം, ഭരണഘടന ഉറപ്പു നൽകുന്ന അന്തസ് എന്നിവ സംരക്ഷിക്കാനാണ് പുതിയ നിയമം.

അഞ്ചു വർഷംവരെ തടവും പിഴയും

സാേഷ്യൽ മീഡിയയ്ക്കും ബാധകം,

# അശ്ലീലവും അപമാനകരവും ബ്ലാക്ക്മെയിൽ ചെയ്യാൻ ഉദ്ദേശിച്ചുള്ളതുമായ ഉള്ളടക്കം, ചിത്രം എന്നിവ ദിനപത്രങ്ങൾ, ആനുകാലികങ്ങൾ, സർക്കുലറുകൾ, മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവയിൽ അച്ചടിക്കുകയോ അച്ചടിക്കാനായി തയ്യാറാക്കുകയോ പൊതുജനങ്ങൾക്ക് കാണാനാവും വിധം പ്രദർശിപ്പിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നത് കുറ്റകരമാക്കിയാണ് ഐ.പി.എസി 292-എ ഭേദഗതി വരുന്നത്.

ഈ വ്യവസ്ഥകൾ സമൂഹമാദ്ധ്യമങ്ങൾക്കും ബാധകമാണ്.

# ഇത്തരം ചിത്രങ്ങളും ഉള്ളടക്കവും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുക, അവ കൈമാ​റ്റംചെയ്യുക, സാമ്പത്തിക നേട്ടമുണ്ടാക്കുക, പ്രസിദ്ധപ്പെടുത്തുക, അവയ്ക്ക് പരസ്യംനൽകുക എന്നിവയും കു​റ്റകരമാണ്. ഇത്തരം കു​റ്റകൃത്യങ്ങൾക്ക് രണ്ടുവർഷം തടവോ പിഴയോ രണ്ടുംകൂടിയോ ലഭിക്കാം. കു​റ്റം ആവർത്തിച്ചാൽ അഞ്ചു വർഷംവരെ തടവും പതിനായിരം രൂപ പിഴയും രണ്ടും കൂടിയോ ലഭിക്കാം.

സർക്കാരിനെ വിമർശിച്ചാലും കേസ്

പൊലീസിന് സ്വമേധയാ കേസെടുക്കാൻ കഴിയുന്ന കോഗ്‌നസിബിൾ വകുപ്പായതിനാൽ

സർക്കാരിനെയും ഭരണാധികാരികളെയും ആരെങ്കിലും വിമർശിച്ചാൽ അത് അപകീർത്തിയാണെന്ന് വിലയിരുത്തി പൊലീസിന് കേസെടുക്കാം.

വാർത്തയോ ചിത്രമോ അഭിപ്രായങ്ങളോ പ്രസംഗമോ വ്യക്തിഹത്യയും അപകീർത്തികരവുമാണെന്ന് തീരുമാനിക്കാൻ പൊലീസിന് അധികാരം. സർക്കാരിനെതിരെ ആരോപണമുന്നയിച്ചാലും കേസാവും.

രാഷ്ട്രപതിയുടെ അനുമതി വേണം

 സംസ്ഥാനത്തിനും കേന്ദ്രത്തിനും ഒരുപോലെ അധികാരപരിധിയുള്ള കൺകറന്റ് ലിസിറ്റിലെ ഒന്നാമത്തെ ഇനമാണ് കുറ്റകൃത്യം. നിയമഭേദഗതി കൊണ്ടുവരാൻ സംസ്ഥാനത്തിന് അധികാരമുണ്ടെങ്കിലും ബിൽ നിയമമാവാൻ രാഷ്ട്രപതിയുടെ അനുമതി വേണം.

കേന്ദ്രസർക്കാരിന്റെ ഉപദേശം തേടിയശേഷമായിരിക്കും രാഷ്ട്രപതി ബില്ലിന് അനുമതി നൽകുക. ഒഡിഷ, തമിഴ്നാട് സംസ്ഥാനങ്ങളുടെ നിയമഭേദഗതിക്ക് രാഷ്ട്രപതി നേരത്തേ അംഗീകാരം നൽകിയിരുന്നു.

ആരും പരാതിപ്പെടേണ്ട, അറസ്റ്റിന് വാറണ്ട് വേണ്ട (ഡെക്ക്)
പൊലീസിന് തോന്നലുണ്ടായാലും അപകീർത്തിക്കേസെടുക്കാം, 5വർഷം അകത്താക്കാം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POLICE RAJ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.