ആറ്റിങ്ങൽ: ശാസ്ത്രീയ കുറ്റാന്വേഷണ രംഗത്ത് ഇന്ത്യയിൽ ഒന്നാമതാണ് കേരള പൊലീസെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. കൊവിഡ് കാലത്തും പ്രളയകാല കാലത്തും മാതൃകാപരമായ സേവനമായിരുന്നു കേരള പൊലീസിന്റേത്. ആറ്റിങ്ങൽ പൂജ കൺവെൻഷൻ സെന്ററിൽ കേരള പൊലീസ് അസോസിയേഷൻ 36മത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കെ.പി.എ സംസ്ഥാന പ്രസിഡന്റ് എസ്.ആർ ഷിനോദാസ് അദ്ധ്യക്ഷനായ ചടങ്ങിൽ അഡ്വ.വി.ജോയി എം.എൽ.എ വിശിഷ്ടാതിഥിയായി. എ.ഡി.ജി.പി ഷെയ്ഖ് ദർവേഷ് സാഹിബ് മുഖ്യപ്രഭാഷണം നടത്തി. കെ.പി.എ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി പ്രവീൺ, കെ.പി.എ സംസ്ഥാന ട്രഷറർ സുധീർ ഖാൻ, കെ.പി.എസ്. ഒ.എ സംസ്ഥാന ട്രഷറർ പി.പി കരുണാകരൻ, കെ.പി.ഒ.എ സംസ്ഥാന ഭാരവാഹികളായ പി.ജി അനിൽകുമാർ, പി.പി.മഹേഷ്, പി.രമേശ് സ്വാഗത സംഘം ജനറൽ കൺവീനർ ജി.വി.വിനു, ആർ.എസ് ഷജിൻ എന്നിവർ സംസാരിച്ചു. 23ന് സമ്മേളനം സമാപിക്കും.
ഇന്ന് വൈകിട്ട് 3ന് പൂജ കൺവെൻഷൻ സെന്ററിൽ നടക്കുന്ന മാദ്ധ്യമ സെമിനാർ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും.കെ.പി.എ സംസ്ഥാന പ്രസിഡന്റ് ഷിനോദാസ്.എസ്.ആർ അദ്ധ്യക്ഷത വഹിക്കും. ഐ.എസ്.ആർ.ഒ മുൻ സൈന്റിസ്റ്റ് ഡോ.എസ്.നമ്പി നാരായണൻ, ഹൈക്കോടതി അഭിഭാഷകൻ അഡ്വ.ഹരീഷ് വാസുദേവൻ തുടങ്ങിയവർ പങ്കെടുക്കും.
ഫോട്ടോ.
കേരള പൊലീസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സംസ്ഥാന കമ്മിറ്റി യോഗം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |