SignIn
Kerala Kaumudi Online
Friday, 29 March 2024 7.16 AM IST

പോളിടെക്‌നിക് ഡിപ്ലോമ : ഇന്നു മുതൽ അപേക്ഷിക്കാം

poly

തിരുവനന്തപുരം: സർക്കാർ, എയിഡഡ്, ഐ.എച്ച്.ആർ.ഡി, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിൽ പ്രവേശനത്തിന് 28 മുതൽ www.polyadmission.org വെബ്സൈറ്രിൽ അപേക്ഷിക്കാം. അവസാന തീയതി ആഗസ്റ്റ് 10. ഒരു വിദ്യാർത്ഥിയ്ക്ക് 30 ഓപ്ഷനുകൾ വരെ നൽകാം. പൊതു വിഭാഗങ്ങൾക്ക് 150 രൂപയും പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് 75 രൂപയുമാണ് അപേക്ഷാ ഫീസ്. ഇത് ഓൺലൈനായി അടയ്ക്കണം. എസ്.എസ്.എൽ.സി ടി.എച്ച്.എസ്.എൽ.സി/ സി.ബി.എസ്.ഇ-പത്ത്/ മറ്റ് തുല്യ പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടിയ ,കണക്ക്, സയൻസ്, ഇംഗ്ലീഷ് മുതലായ വിഷയങ്ങൾ ഓരോ വിഷയങ്ങളായി പഠിച്ചവർക്ക് എൻജിനിയറിംഗ് സ്ട്രീമിലേയ്ക്കും (സ്ട്രീം.ഒന്ന്) കണക്ക്, ഇംഗ്ലീഷ് എന്നിവ പഠിച്ചവർക്ക് നോൺ എൻജിനിയറിംഗ് സ്ട്രീമിലേയ്ക്കും (സ്ട്രീം.രണ്ട്) അപേക്ഷിക്കാം. സർക്കാർ/ ഐ.എച്ച്.ആർ.ഡി, പോളിടെക്‌നിക്കുകളിലെ മുഴുവൻ സീറ്റിലേയ്ക്കും എയ്ഡഡ് പോളിടെക്‌നിക്കുകളിലെ 85 ശതമാനം സീറ്റുകളിലേയ്ക്കും, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ 50 ശതമാനം ഗവ.സീറ്റിലേയ്ക്കുമാണ് ഓൺലൈൻ അലോട്ട്മെന്റ്. ടി.എച്ച്.എസ്.എൽ.സി, വി.എച്ച്.എസ്.ഇ എന്നിവ വിജയിച്ചവർക്ക് യഥാക്രമം 10, രണ്ട് ശതമാനം വീതം സംവരണമുണ്ട്. വി.എച്ച്.എസ്.ഇ പാസ്സായവർക്ക് അവരുടെ ട്രേഡുകൾ അനുസരിച്ച് ബ്രാഞ്ചുകൾ തിരഞ്ഞെടുക്കാം. ഭിന്നശേഷിയുള്ളവർക്ക് (സഞ്ചാരം,കാഴ്ച, കേൾവി വൈകല്യം ഉള്ളവർ) അഞ്ച് ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. എസ്.സി/എസ്.ടി, ഒ.ഇ.സി, എസ്.ഇ.ബി.സി വിഭാഗങ്ങളിലെ അപേക്ഷകർക്ക് സർക്കാർ നിർദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കും. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണമുണ്ട്.

എസ്.എസ്.എൽ.സിക്ക ലഭിച്ച മാർക്കിൽ കണക്ക്, സയൻസ് എന്നിവയ്ക്ക് മുൻ തൂക്കം നൽകി സ്ട്രീം ഒന്നിലേയ്ക്കും,. കണക്ക്, ഇംഗ്ലീഷ് എന്നിവയ്ക്ക് മുൻതൂക്കം നൽകി സ്ട്രീം രണ്ടിലേയ്ക്കുള്ള ഇൻഡ്ക്‌സ് സ്‌കോർ നിശ്ചയിക്കും. എൻ.സി.സി/സ്‌പോർസ് ക്വാട്ടായിൽ അപേക്ഷിക്കുന്നവർ ഓൺലൈനായി 150 രൂപ അപേക്ഷാ ഫീസ് അടച്ച് അപേക്ഷിച്ചശേഷം പകർപ്പ് യഥാക്രമം എൻ.സി.സി ഡയറക്ടറേറ്റിലേയ്ക്കും, സ്‌പോർട്‌സ് കൗൺസിലിലേയ്ക്കും നൽകണം. സ്വകാര്യ സ്വാശ്രയ പോളിടെക്‌നിക് കോളേജ്, സർക്കാർ എയ്ഡഡ് കോളേജ് എന്നിവിടങ്ങളിലെ മാനേജ്‌മെന്റ് സീറ്റുകളിലേയ്ക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഓൺലൈനായി പ്രത്യേകം അപേക്ഷാ ഫീസടച്ച് അപേക്ഷിച്ച ശേഷം അതത് പോളീടെക്‌നിക് കോളേജിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾ www.polyadmission.org വെബ്സൈറ്റിൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POLYTECHNIC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.