SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.10 AM IST

പൂജവയ്പ് തുടങ്ങി: നാളെ മഹാനവമി

poojavaypp

തിരുവനന്തപുരം: ദുർഗാഷ്ടമി ഇന്നാണെങ്കിലും ഇന്നലെ രാത്രി മുതൽ പൂജവയ്പ് ആരംഭിച്ചു. ചില ആരാധനാ കേന്ദ്രങ്ങളിൽ ഇന്നാണ് പൂജവയ്പ് .മഹാനവമി നാളെ.മഹാശക്തിയുടെ പരമോന്നത രൂപമായ സിദ്ധിധാത്രിയെ ആരാധിക്കുന്ന ദിവസം. മഹിഷാസുര മർദ്ദിനിയെയാണ് സിദ്ധിധാത്രിയായി ആരാധിക്കുന്നത്.

.മഹാനവമിക്ക് പൂജ വയ്ക്കലും ചിലയിടങ്ങളിലുണ്ട്.

ഇന്നലെ​ സപ്തമിയിൽ സൂര്യോദയവും അഷ്ടമിയിൽ സൂര്യാസ്തമനവും. തിങ്കളാഴ്ച ഉദയത്തിലാണ് അഷ്ടമി. സന്ധ്യയ്ക്ക് അഷ്ടമി വരുന്ന സമയത്താണ് പൂജ വയ്ക്കാറുള്ളത്. ഇതിനാൽ ഞായറാഴ്ച സൂര്യൻ അസ്തമിച്ച് ഒന്നര മണിക്കൂറിന് ശേഷം ഗ്രന്ഥം പൂജയ്ക്ക് വയ്ക്കണമെന്ന പ്രമാണം അനുസരിച്ചാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രം ഉൾപ്പെടെയുള്ള ആരാധനാലയങ്ങളിൽ ഇന്നലെ രാത്രി പുസ്തക പൂജ വച്ചത്. ഇന്ന് രാവിലെയാണ് പദ്നാഭസ്വാമി ക്ഷേത്രം ഉൾപ്പെടെയുള്ള ആരാധനാലയങ്ങളിൽ പുസ്തക പൂജ ആരംഭിക്കുന്നത്. ഇത്തവണത്തെ ഈ പ്രത്യേകത കണക്കിലെടുത്താണ് ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി നൽകിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POOJA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.