SignIn
Kerala Kaumudi Online
Saturday, 20 April 2024 3.46 AM IST

ജനസംഖ്യ നിയന്ത്രിച്ച് ക്ഷേമത്തിന് കേന്ദ്രം, ദ്രോഹമെന്ന് ആക്ഷേപം

modi

ന്യൂഡൽഹി: ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പാക്കുന്നത് രാജ്യത്തിന്റെ ക്ഷേമത്തിനെന്ന വാദം സർക്കാർ ഉയർത്തുമ്പോൾ, അതിലെ വ്യവസ്ഥകൾ പാവപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കാൻ ഇടയാക്കുമെന്ന് ആക്ഷേപം. ഇതു നടപ്പാക്കാൻ തുനിയുന്നത് ഒരു മതത്തെ ഉന്നംവച്ചാണെന്ന ആക്ഷേപവും ശക്തമാണ്.

വിദ്യാഭ്യാസം കുറഞ്ഞവരുടെ കുടുംബങ്ങളിലാണ് കുട്ടികൾ കൂടുതൽ പിറക്കുന്നത്. ഇത്തരത്തിലുള്ള കോടിക്കണക്കിന് കുടുംബങ്ങളുണ്ട്.സർക്കാർ നടപടികൾ അവർ അറിയാറില്ല.

എതിർപ്പുകൾ വകവയ്ക്കാതെ, മുത്തലാക്ക് നിയമം നടപ്പാക്കുകയും പൗരത്വഭേദഗതി ബിൽ പാസാക്കുകയും ജമ്മു കാശ്മീരിന് പ്രത്യേകാവകാശങ്ങൾ കല്പിച്ചിരുന്ന 370-ാം വകുപ്പ് എടുത്തുകളയുകയും ചെയ്തത് പരാമർശിച്ചാണ് കഴിഞ്ഞ ദിവസം

ഛത്തീസ്ഗഡിലെ റായ്‌പൂരിൽ ഗരീബ് കല്യാൺ സമ്മേളന വേദിയിൽ കേന്ദ്ര ഭക്ഷ്യസംസ്‌കരണ മന്ത്രി പ്രഹ്ളാദ് പട്ടേൽ നിയമം നടപ്പാക്കുന്നകാര്യം വെളിപ്പെടുത്തിയത്.

ആരോഗ്യം സംസ്ഥാന വിഷയം എന്ന നിലയിൽ അസാമിൽ ഇതിനുള്ള ബില്ല് പാസാക്കിക്കഴിഞ്ഞു. യു.പിയിൽ ലാ കമ്മിഷൻ നൽകിയ ശുപാർശ യോഗി ആദിത്യനാഥ് സർക്കാരിന്റെ പരിഗണനയിലാണ്.

അതേസമയം, ബി.ജെ.പി അംഗമായ രാകേഷ് സിൻഹ മുൻപ് രാജ്യസഭയിൽ അവതരിപ്പിച്ച സ്വകാര്യ ബിൽ കേന്ദ്രസർക്കാർ പിന്തുണയ്ക്കാത്തതു കാരണം പിൻവലിച്ചിരുന്നു.

സുപ്രീം കോടതിയിൽ 2020 ഡിസംബറിൽ ഹർജി വന്നപ്പോൾ, നിർബന്ധിത ജനസംഖ്യാ നിയന്ത്രണത്തിന് എതിരാണെന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്.

കുട്ടികൾ കൂടിയാൽ ആനുകൂല്യം കിട്ടില്ല

  • യു.പി പരിഗണിക്കുന്നതും മുൻപ് രാജ്യസഭയിൽ അവതരിപ്പിച്ച സ്വകാര്യ ബില്ലിൽ നിർദ്ദേശിച്ചതും സമാനമായ വ്യവസ്ഥകളാണ്.
  • രണ്ടിൽ കൂടുതൽ കുട്ടികളായാൽ പിഴ.
  • സർക്കാർ ആനുകൂല്യങ്ങൾക്ക് അർഹതയില്ല
  • സർക്കാരിന്റെ സൗജന്യങ്ങൾക്കും അർഹതയില്ല
  • സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രമോഷൻ കിട്ടില്ല.
  • ജോലിയിൽ പ്രവേശിക്കുമ്പോൾ നിയമം
  • പാലിക്കുമെന്ന് സത്യവാങ്മൂലം നൽകണം
  • തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ വിലക്ക്

..........................................................................

2030ൽ 150 കോടി

  • ഇന്ത്യയിലെ ജനസംഖ്യ നിലവിൽ 139.3 വരുമെന്ന് അനുമാനം. ലോകജനസംഖ്യയുടെ 17 ശതമാനമാണിത്.
  • ചൈനയിൽ നിലവിലെ ജനസംഖ്യ 141 കോടി
  • 2030ൽ ഇന്ത്യ 150 കോടിയിലെത്തും.
  • 2050ൽ പ്രതീക്ഷിക്കുന്നത് 166 കോടി

.............................................

41 %

പതിനെട്ട് വയസിൽ

താഴെയുള്ളവർ

.........................................

ജനങ്ങൾ കൂടിയാൽ

തൊഴിലില്ലായ്മ, ദാരിദ്ര്യം

#ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, പാർപ്പിടം, കുടിവെള്ളം വെല്ലുവിളിയാവും.

# സമ്പാദ്യം, നിക്ഷേപം, മൂലധനം കുറയും

# തൊഴിലില്ലായ്മയും ദാരിദ്ര്യവും കൂടും

# വ്യവസായവൽക്കരണവും നഗരവൽക്കരണവും വനനശീകരണവും ജലമലിനീകരണവും കാരണം പരിസ്ഥിതി നാശം

......................................................

ഭരണഘടനാ വിരുദ്ധമോ?

  • ആർട്ടിക്കിൾ 21 പ്രകാരമുള്ള വ്യക്തിസ്വാതന്ത്ര്യത്തിനും ജീവിക്കാനുള്ള അവകാശത്തിനും വിരുദ്ധമാണെന്ന് വാദം.
  • വിവാഹപ്രായവും വിവാഹബന്ധം വേർപെടുത്തുന്നതും നിയന്ത്രിച്ചതിനു തുല്യമായതിനാൽ ഭരണഘടനാ വിരുദ്ധമല്ലെന്നും മറുവാദം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POPULATION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.